പാഥേയം ആഗസ്റ്റ് ലക്കം വായനക്ക് തയ്യാറായി.
ആഗസ്റ്റ് മാസത്തിലെ പ്രാധാന്യം നിലര്‍നിര്‍ത്തുന്ന രീതിയില്‍ റമദാന് ,സ്വാതന്ത്ര്യദിനം,രാമായണമാസം,ഓണം തുടങ്ങി എല്ലാം അടങ്ങുന്ന ഒരു സമ്പൂര്‍ണ പതിപ്പ്.
ആഗസ്റ്റ് പാഥേയം കലവറയില്‍ വായിക്കുക. റമദാന് വിഭവങ്ങള്‍ എന്ന ഒരു പുതിയ പംക്തി.
ഒപ്പം അടിപൊളി ഓണസദ്യ ഒരുക്കിയിരിക്കുന്നു.
ഇപ്രാവശ്യം വിനോദത്തില്‍ വായിക്കാം.ഓണമൊഴികള്‍ ,ഓണകളികള്‍ ,ഓണപാട്ടുകള്‍ തുടങ്ങിയവ.
സ്വതന്ത്ര്യത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ ഒരു യാത്ര.
ഓണത്തിന്റെ ഐതീഹ്യം.
പുണ്യങ്ങളുടെ പൂക്കാലം (റമദാന്റെ പ്രത്യേഗതകളെ കുറിച്ചുള്ള ലേഖനം).
വിയോഗം (മുരളിയേയും രാജന് പി ദേവിനെയും കുറിച്ചുള്ള ലേഖനം).
ഓര്‍മയില്‍ നേതാജിയെ കുറിച്ചുള്ള ലേഖനം.
ജന്മദിനത്തില് മദര്‍ തെരേസയെ കുറിച്ചുള്ള ലേഖനം.
ആദരാഞ്ജലികളില്‍ പാണ്ഡ്യത്ത്യമാം വിളക്കണഞ്ഞു പ്രൊഫ.എ ശ്രീധരമേനോനെ കുറിച്ചുള്ള ലേഖനം
ഒപ്പം കഥകളി ആചാര്യന് കോട്ടയ്ക്കല്‍ ശിവരാമനെ കുറിച്ചുമുള്ള ലേഖനം.
സിനിമാ നിരൂപണത്തില്‍ മിസ്റ്റര്‍ സിങ് & മിസ്സിസ് മെഹ്ത്ത എന്ന ബോളിവുഡ് ചിത്രത്തെ പറ്റി.
കൂടാതെ ആരോഗ്യം എന്ന പംക്തിയില്‍ അയൂവേദ ചികിത്സയുമായി ബന്ധപ്പെട്ട ലേഖനം.
ഒപ്പം വനിതാവേദി,ബാലപംക്തി,കഥകള്‍,കവിതകള്‍ തുടങ്ങിയവ.
വായിച്ചശേഷം പംക്തികളെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതാന്‍ മറക്കരുത്!.
Thursday, August 19, 2010
Wednesday, August 18, 2010
മലയാള ചലചിത്രലോകത്തെ പോലീസ് വില്ലന്റെ വിയോഗത്തില്‍ പാഥേയത്തിന്റെ ബാഷ്പാഞ്ചലി.

സിനിമാ - സിരിയല്‍ നടന് സുബൈര്‍ അന്തരിച്ച വിവരം ഇതിനകം നിങ്ങലെല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് (ബുധനാഴ്ച) രാത്രി 8.50 ഓടെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലായിരുന്നു അന്ത്യം. കുടുംബത്തേയുംകൊണ്ട് കാറില്‍ യാത്ര ചെയ്യുമ്പോള്‍ വഴിക്കുവച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സ്വയം ഡ്രൈവ്ചെയ്ത് സിറ്റി ഹോസ്പിറ്റലിലെത്തിയ സുബൈറിന് അവിടെ പ്രാഥമിക ചികിത്സ നല്കി. തുടര്‍ന്ന് സുഹൃത്ത് മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലെത്തിച്ചെങ്കിലും ഉടനെ മരണം സംഭവിക്കുകയായിരുന്നു.നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു.സിനിമയില്‍ തിരക്കേറിയതിനുശേഷം കൊച്ചിയില്‍ സ്ഥിര താമസമാക്കിയിരിക്കുകയായിരുന്നു ഇദ്ദേഹം .
'ഭരത'മെന്ന സിനിമയിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ അരങ്ങേറ്റം. ഫസ്റ്റ്ബെല്‍ , സ്ഥലത്തെ പ്രധാന പയ്യന്‍സ്, ആകാശദൂത്, ലേലം, ക്രൈം ഫയല്‍ , സായ്വര്‍ തിരുമേനി, ടൈഗര്‍ , നാദിയ കൊല്ലപ്പെട്ട രാത്രി, ഗാന്ധര്‍വം, അരയന്നങ്ങളുടെ വീട്, ഇമ്മിണി നല്ലൊരാള്‍ , ഐ.ജി., പളുങ്ക് , ഭരത്ചന്ദ്രന് ഐ.പി.എസ്., ബല്‍റാം V/s താരാദാസ്, തിരക്കഥ,പഴശ്ശിരാജ തുടങ്ങിയവയാണ് ഇദ്ദെഹം അഭിനയിച്ച പ്രധാന സിനിമകള്‍ .
കണ്ണൂര്‍ ചൊക്ലി കൊസാലന്റവിട പരേതനായ സുലൈമാന്‍ന്റെയും അയിഷയുടേയും മകനാണ് ഇദ്ദേഹം . ഭാര്യ: ദില്‍ഷാദ്. മകന് അമനെ കൂടാതെ മൂന്നാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞുമുണ്ട്.
മലയാള ചലചിത്രലോകത്തെ പോലീസ് വില്ലന്റെ വിയോഗത്തില്‍ പാഥേയത്തിന്റെ ബാഷ്പാഞ്ചലി.
Subscribe to:
Posts (Atom)