Saturday, August 1, 2009
പാഥേയത്തിന്റെ ആഗസ്റ്റ് ലക്കം പ്രസിദ്ധീകരിച്ചു
പാഥേയത്തിന്റെ ആഗസ്റ്റ് ലക്കം വായിക്കാന്‍
പൂര്‍ണമായും വായിക്കാന്‍ ലോഗൊയില്‍ അമര്‍ത്തുക
വിഭവങ്ങള്‍:-
എഡിറ്റോറിയല്‍ : മുഹമ്മദ് സഗീര്‍
നമ്മുടെ രാജ്യത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശം ലഭിച്ചിട്ട് അറുപത്തിരണ്ട് വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വേളയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ഘട്ടങ്ങളിലേക്ക് ഒരു എത്തിനോട്ടം നടത്തുകയാണ്. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇന്ത്യയില്‍ സ്വാതന്ത്രത്തിനായുള്ള സമരം ആരംഭിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ സമരം ശക്തി പ്രാപിക്കാന്‍ തുടങ്ങി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്രാജ്യവ്യാപനം തുടങ്ങുന്ന കാലത്തായിരുന്നു ഇത്. അക്കാലത്ത് ഇന്ത്യയില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളുടെ കോളനി ഭരണമായിരുന്നു നടന്നിരുന്നത്. ഇവരുടെ ഭരണത്തിനെതിരെ ഇന്ത്യക്കാര്‍ നടത്തിയ ചെറിയ ചെറിയ സമരങ്ങള്‍ പിന്നീട് കൂട്ടായി ഇന്ത്യന്‍ സ്വാതന്ത്ര്യസമരം എന്ന പേരില്‍ അറിയപ്പെട്ടത്.തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക
ദേശഭക്തി ഗാനം : ജയ് ഭാരതം
രചന:കുഞ്ഞബ്ദുള്ള, ചാലപ്പുറം
അഖണ്ഡഭാരതഗീതം പാടി മൂവര്‍ണ്ണകൊടി ഉയരുന്നു.
അഹിംസമന്ത്രം നെഞ്ചകമേറ്റി ഭാരത ഭൂമി ജയിക്കുന്നു.
പിറന്ന മണ്ണിന്‍ സ്വാതന്ത്രത്തിന്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനം.
പവിത്രമാണിത് കോണ്ഗ്രസ്സിന്റെ ചരിത്രമിന്ത്യക്കഭിമാനം.
തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക
പാഥേയം വാര്‍ഷിക റിപ്പോര്‍ട്ട് : സുരേഷ് വാസുദേവന്‍.
ഓണ്‍ലൈന്‍ മേഖലയില്‍ സാമൂഹ്യ - രാഷ്ട്രീയ - സാംസ്കാരീക - സാഹിത്യ രംഗങ്ങളിലെ സംവാദവും, പ്രസിദ്ധീകരണവുമായി 2008 ജൂലായ് 3നു ആരംഭിച്ച ഓര്‍ക്ക്യൂട്ട് കമ്യൂണിറ്റിയായ “പാഥേയം’ അതിന്റെ ഒന്നാം വാര്‍ഷികം 2009 ജൂലായ് 12ന് തൃശൂര്‍ ബ്രഹ്മസ്വം മഠം ലക്ഷ്മി മണ്ഡപത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക
ആദരാഞ്ജലികള്‍ : രാജന്‍ പി.ദേവ്.
പാഥേയത്തിന്റെ ബാഷ്പാഞ്ജലി.
1954 മെയ് 20ന് ആദ്യകാല നാടകനടന്‍ എസ്.ജെ. ദേവിന്റെയും നടി കുട്ടിയമ്മയുടെയും മകനായി ചേര്‍ത്തലയില്‍ ജനിച്ച രാജന്‍ പി.ദേവ് സിനിമ നടന്‍, നാടക നടന്‍, നാടകസംവിധായകന്‍, നാടകരചയിതാവ്, ഗാനരചയിതാവ്, നാടകസംഗീതസംവിധായകന്‍, സിനിമാസംവിധായകന്‍ എന്നീ നിലകളില്‍ പ്രതിഭ തെളിയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക
ഓര്‍മ്മ : നേതാജി സുഭാഷ് ചന്ദ്ര ബോസ്‍.
ജയ് ഹിന്ദ് നേതാജി.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഒരു പ്രധാന നേതാവായിരുന്ന നേതാജി എന്ന സുഭാഷ് ചന്ദ്ര ബോസ് 1897, ജനുവരി 23 ല്‍ കട്ടക്കില്‍ ജനിച്ചു. പണ്ട് ബംഗാളിന്റെ ഭാഗമായിരുന്നതും ഇപ്പോള്‍ ഒറീസ്സയില്‍ ഉള്‍പ്പെട്ടതുമായ കട്ടക്കിലെ പ്രശസ്ത വക്കീലായിരുന്ന ജാനകിനാഥ് ബോസായിരുന്നു അച്ചന്‍. അമ്മ പ്രഭാവതിയും. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക
ജന്മദിനം : മദര്‍ തെരേസ.
ത്യാഗത്തിന്റെ അമ്മ.
ആഗ്നസ് ഗോംഗ്സ് ബൊയാക്സ്യു എന്ന മദര്‍ തെരേസ 1910 ഓഗസ്റ്റ് 26- ആം തിയതി ഇപ്പോള്‍ മാസിഡോണ എന്നറിയപ്പെടുന്നതും പണ്ട് ഓട്ടമന്‍ സാമ്രാജ്യത്തിലെ കൊസവോ പ്രവിശ്യയിലുള്‍പ്പെട്ടതുമായ ഉസ്കബ്ക്കില്‍ ജനിച്ചു. അച്ഛന് നിക്കൊളെ, വടക്കന്‍ അല്ബേനിയക്കാരനും അമ്മ ദ്രനാഫിലെ ഗ്യാക്കോവെയിക്കാരിയുമായിരുന്നു. ആഗ്നസിന് എട്ടു വയസുമാത്രമുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക
ക്യാമറ കണ്ണിലൂടെ : ബിനിശിവന്‍ & ടീം.
പാഥേയം ടീം അംഗങ്ങളുടെ ക്യാമറ വിസ്മയം തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക
സിനിമാ നിരൂപണം : ഈ പട്ടണത്തില്‍ ഭൂതം.
ജയകൃഷ്ണന്‍.
ജോണി ആന്‍റ്റണിയും മമ്മൂട്ടിയും തുറുപ്പുഗുലാന്‍ എന്ന ചിത്രത്തിനു ശേഷം ഒരുമിക്കുന്ന ചിത്രമാണ് ഈ പട്ടണത്തില്‍ ഭൂതം. സൂപ്പര്‍ ഹിറ്റ് തിരക്കഥാ രചയിതാക്കളായ സിബി കെ. തോമസ് - ഉദയകൃഷ്ണ കൂട്ടുകെട്ടിന്‍റ്റേതാണ് കഥയും തിരക്കഥയും. കുട്ടികള്‍ക്കായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു എന്ന് സംവിധായകന്‍ അവകാശപ്പെടുന്ന ഈ ചിത്രം ഒരു ഫാന്‍റ്റസി ചിത്രം കൂടിയാണ്. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക
ഡോക്ടര്‍ സംസാരിക്കുന്നു : ആന്‍റ്റി ഓക്സിഡന്‍റ്റ് എന്ന നിരോക്സികാരികള്‍.
രചന : ഡോ:കാനം ശങ്കരപിളള.
ഭീകരരും ഭീകരപ്രവര്‍ത്തനവും ശരീരത്തിനുളളിലും ലോകമെമ്പാടും ഭീകരരും ഭീകരപ്രവര്‍ത്തനവുമാണ്. മനുഷ്യശരീരത്തിന്റെ കഥയും വ്യത്യസ്ഥമല്ല. മിത്രം എന്നു വിചാരിച്ചിരുന്നവര്‍ പെട്ടെന്നു ശത്രുക്കള്‍ ആകുന്നു. നാശനഷ്ടങ്ങള്‍ വരുത്തുന്നു. പ്രാണവായു എന്നു നാം പറയുന്ന ഓക്സിജന്‍ രൂപാന്തരം പ്രാപിച്ചു ശരീരകോശങ്ങളേയും കലകളേയും നശിപ്പിച്ചു രോഗാവസ്ഥകള്‍ സൃഷ്ടിക്കുന്നു. നമ്മെ മരണത്തിലേക്കു നയിക്കുന്നു. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക
നോമ്പ് വിഭവങ്ങള്‍.
റമദാന്‍ ആശംസകള്‍.
നോമ്പ് വിഭവങ്ങള്‍. എന്ന ഒരു പുതിയ പംക്തി തുടങ്ങുകയാണ് പാഥേയം ഈ ലക്കത്തില്‍. പ്രഭാതം മുഴുവന്‍ വെള്ളം പോലുമിറക്കാതെ അല്ലാഹുവിനെ മാത്രം ധ്യാനിച്ചിരിക്കുന്ന വിശ്വാസികള്‍ക്ക് നോമ്പ് തുറന്നാല്‍ ഭക്ഷണം വിഭവസമൃദ്ധമാണ്. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക
ലേഖനം : വിഭജനവും മതവും.
രചന : അമ്പിളി മനോജ്.
മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ രാജ്യത്തെ വെട്ടിമുറിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. ആദ്യം മതത്തിന്റെ പേരില്‍ രാജ്യത്തെ രണ്ടായി വെട്ടി മുറിച്ചു. പിന്നീട് അത് ഭാഷയുടെ പേരില്‍ സംസ്ഥാനങ്ങള്‍ ആയും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ആയും തിരിച്ചു. ഇനി ഇപ്പോളത്തെ ആവശ്യം സ്വയം ഭരണ അവകാശം കൊടുക്കുക എന്നുള്ളതാണ്. 1947 മുതല്‍ നമ്മുടെ രാജ്യത്ത് ഉണ്ടയികൊണ്ടിരുന്ന പ്രശന്ങ്ങളില്‍ പലതും മതത്തിന്റെയും ജാതിയുടെയും തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക
ലേഖനം : പ്രഭാതം മുതല്‍ പ്രദോഷം വരെ.
രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ നാലാമതു പറയുന്ന വ്രതാനുഷ്ഠാന മാസമായ റമദാന്‍ വരുന്നത് ഹിജ്റ വര്‍ഷ പ്രകാരം ഒന്‍പതാമത്തെ മാസമാണ്. ശഅബാന്‍ മുപ്പത് ദിവസം തികയുകയോ റമദാന്‍ മാസപ്പിറവി കാണുകയോ ചെയ്യുന്നതോടെ റമദാന്‍ ആരംഭിക്കുന്നു. ശവ്വാല്‍ മാസപ്പിറവി കാണുകയോ റമദാന്‍ മുപ്പത് ദിവസം തികയുകയോ ചെയ്യുന്നതോടെ റമദാന്‍ അവസാനിക്കുന്നു. ഇതിനിടയില്‍ വരുന്ന 29 അല്ലെങ്കില്‍ 30 ദിവസമാണ് റമദാന്‍. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും ഭയഭക്തിനിര്‍ഭരവും ആത്മീയപരമായി വളരെ ഗുണപരവുമായ മാസമാണിത്. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക
രാഷ്ടീയ ഹാസ്യം : കാര്‍ട്ടൂണിസ്റ്റ് ജയ് രാജ്‍.
പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടി മുഖ്യമന്ത്രിയും തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക
കഥ:കല്യാണി.
രചന:സുഗീഷ്.എം.എസ്സ്.
ഇരുള്‍ നിറഞ്ഞ ഇടനാഴിയിലൂടെ കൈയ്യില്‍ കടലാസുകളും കവറുകളുമായി ഒരു പാട് പേര് കൃഷ്ണന്റെ മുന്നിലൂടെ കടന്നു പോയി കൊണ്ടിരുന്നു. കുഞ്ഞുങ്ങള്‍ വാവിട്ട് കരയുന്ന ശബ്ദം, വേദനയോടെ മുരണ്ട് നീങ്ങുന്ന വീല്‍ ചെയറുകള്‍, വെയിലേല്ക്കാതെ പാതി ഉണങ്ങിയ വസ്ത്രങ്ങളുടെ മണം, എല്ലാം ചേര്‍ന്ന് അവന്റെ മനമടുപ്പിക്കുന്നുണ്ടായിരുന്നു. എങ്കിലും ചാരിയിരിക്കുന്ന ഭിത്തിക്കുമപ്പുറം അവനു മാത്രമായി മിടിക്കുന്ന ഒരു ഹൃദയമുണ്ടെന്ന ചിന്ത അവനെ വല്ലാതെ അലട്ടി...അവളെ ഒരു നോക്ക് കാണുവാന്‍ അവന്‍ വല്ലാതെ കൊതിച്ചു. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക
കഥ:ISS സ്പേസ് അഖില്‍.
രചന: അഖില്‍ ചന്ദ്രന്‍.
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കണ്ടു കണ്ടു ശരത് പറയുന്ന സംഗതികള്‍ മനസ്സിലാക്കണം എന്നുള്ള ചിന്ത വന്നിട്ട് കാലം കുറച്ചു ആയി എന്ന് പറയാം. അത് മാത്രം അല്ല.. ഈ ഇടക്ക് രാഗഭാവം എന്ന ഒരു പരിപാടി കൂടി അവര്‍ തുടങ്ങി.. രണ്ടു പാട്ട് പാടിയിട്ട്.. അത് രണ്ടും ഒരേ രാഗം ആണെന്ന് പറയുന്നത് ഇത് വരെ എനിക്ക് അങ്ങോട്ട് ദഹിച്ചിട്ടില്ല.. അത് ദഹിപ്പിക്കണം അതാരുന്നു പ്രധാനമായ ആവശ്യം.. പിന്നെ ഉള്ള ആഗ്രഹം 2030 എങ്കിലും ആകുമ്പോള്‍ ISS സ്പേസ് അഖില്‍ എന്ന് ഏഷ്യാനെറ്റില്‍ കൂടി പറയണം.. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക
കഥ : ശവദാഹം.
രചന : സാജന്‍ ജോണ്‍.
തിരക്കിനിടയിലും ഏകാന്തത അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്?
ഏകാന്തത ഒരു രോഗമാണോ? അതോ ഒരു മാനസികാവസ്ഥ മാത്രമോ?
കഴിഞ്ഞ തവണ ഇവിടെ വന്നപ്പോള്‍ മുത്തശ്ശി മുറ്റത്ത് പൂച്ചട്ടിക്കു പെയിന്‍റ്റ് അടിക്കുകയായിരുന്നല്ലോ എന്ന് ഞാനോര്‍ത്തു.
"മുത്തശ്ശീ, പായല്‍ വൃത്തിയാക്കാതെ ഇങ്ങനെ പെയിന്റ് അടിച്ചിട്ട് എന്താ പ്രയോജനം?" അത് കേട്ട് മുത്തശ്ശി വേദനയോടെ ചിരിച്ചു. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക >
കഥ : ആത്മബന്ധം.
രചന: ശ്രീരാജ് പി. എസ്.
ഉണ്ണീ.... ടാ ഉണ്ണീ....! എന്നെക്കാളും മുന്‍പേ മിക്കവാറും അവനായിരിക്കും ഉണരുക, അമ്മ എപ്പോഴും പറയും, “നിന്നേക്കാള്‍ പ്രായം കുറവല്ലേ അവന്, അവനെ കണ്ട് പടിക്ക് ...!”. എന്നും ഉണ്ണി ചായ കൊണ്ടുവന്നിട്ടാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്. അവനെവിടെ..? ഉറങ്ങിപ്പോയിട്ടുണ്ടാവും.. ! ഇന്നവനു ഞാന്‍ വെച്ചിട്ടുണ്ട്..! ഉണ്ണീ.... ടാ ഉണ്ണീ....! പക്ഷെ ഇന്നലെ അവന്‍ നേരത്തേ തന്നെ ഉറങ്ങിയതാണല്ലോ...! വിളി കേള്‍ക്കുന്നില്ലല്ലോ അവന്‍, ടാ ഉണ്ണീ...! തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക
കഥ : ഡയറി കുറിപ്പ്.
രചന : ഹരി വില്ലൂര്‍.
ആ മുറിയ്ക്കൊരു പ്രത്യേകതയുണ്ടായിരിന്നു. മൂന്നു വശത്തും വലിയ, ഇരുമ്പു കമ്പികള്‍ പിടിപ്പിച്ച ആ ജനലുകളില്‍ കൂടി നോക്കിയാല്‍ ഒരു വശം നഗരത്തിന്‍റ്റെ പ്രതീകമായ ആ തിര്‍ക്കാര്‍ന്ന നാഷണല്‍ ഹൈവെയും, മറു വശത്ത് ഗ്രാമത്തിന്‍റ്റെ പ്രതീകമായ ആ നീണ്ട പാടശേഖരങ്ങളൂം അതിനുമപ്പുറത്ത് വിശാലമായ ആ മാവിന്‍ തോട്ടവും, മൂന്നാമത്തെ ജനലില്‍ കൂടിയുള്ള നോട്ടമെത്തുന്നത് അതിരാവിലെ എല്ലാവരേയും സുപ്രഭാതം കേള്‍പ്പിച്ച് വിളിച്ചുണര്‍ത്തുന്ന ആ ക്ഷേത്രവും അതിന്‍റ്റെ ഗോപുരവുമായിരിന്നു തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക
കവിത : ത്രിവര്‍ണ്ണ പതാക.
രചന : കുഞ്ഞബ്ദുള്ള ചാലപ്പുറം.
ഭാരതാംബപെറ്റമക്കളൊക്കെയും
സഹോദരങ്ങളെന്ന മന്ത്രമോതിടുന്നതീ പതാക.
ഭാസുരമായുളള ഭാവിഭാരതം
കെട്ടിപ്പടുക്കാന്‍ സാക്ഷിയായി
നിന്നിടുന്നതീ പതാക. തുടര്‍ന്നു വായിക്കാന്‍ ഇവിടെ അമര്‍ത്തുക
Subscribe to:
Post Comments (Atom)
1 comment:
പാഥേയത്തിന്റെ ആഗസ്റ്റ് ലക്കം പ്രസിദ്ധീകരിച്ചു വായിക്കാന്‍
ഇവിടെ അമര്‍ത്തുക.
Post a Comment