പ്രിയരെ,
നവ സാങ്കേതിക വിദ്യയുടെ വര്‍ത്തമാന കാലത്തില്‍ വായനയുടെ പുതിയ മേച്ചില്പുറം തേടുന്ന ഈ കാലത്ത് എഴുത്തും, വായനയും, ചര്‍ച്ചയും, തര്‍ക്കങ്ങളുമായി തുടങ്ങിയ ഓര്‍കൂട്ട് കമ്മ്യുണിറ്റിയിലെ ഒരു പുതിയ കൂട്ടായ്മയുടെ വിജയത്തിന്റ്റെ ഫലമാണ് " പാഥേയം" എന്ന ഈ ഓണ്‍ലൈന്‍ മാഗസിന് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.
നമ്മുടെ മാതൃഭാഷയെ സ്നേഹിക്കുന്ന പ്രിയപ്പെട്ട മലയാളികള്‍ക്കായി ഞങ്ങള്‍ 2009 ജനുവരിയിലാണ് പുതുവര്‍ഷ ഉപഹാരമായി " പാഥേയം". ആരംഭിച്ചത്.കഥകളും കവിതകളും ആനുകാലികങ്ങളും ലേഖനങ്ങളും ചര്‍ച്ചകളും ഒക്കെ ആയി ഒരു ഓണ്‍ലൈന്‍ മാഗസിന് അതാണ് " പാഥേയം".
ഇവിടെ ജീവിക്കുന്നത് കടലാസുതുണ്ടുകളല്ല! മറിച്ച് ഏതു നിമിഷവും എക്കാലത്തും വായിക്കാവുന്നതും ചിതലരിക്കാത്തതുമായ ഓണ്‍ലൈന്‍ മാഗസിന് കഴിഞ്ഞ 12 മാസക്കാലം ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചുവെന്ന സംതൃപ്തിയോടെ..........
ഒരു ഓര്‍കൂട്ട് കമ്മ്യൂണിറ്റി അംഗങ്ങളുടെ കൂട്ടായ്മയുടെ വിജയം. പല കമ്മ്യൂണിറ്റികളിലെ അസഹിഷ്ണുത നിറഞ്ഞ പ്രവര്‍ത്തന രീതികളില്‍ മനം മടുത്ത് പടിയിറങ്ങിയ ഒരു കൂട്ടം സുഹ്രുത്തുക്കളുടെ കൂട്ടായ്മ ആണിത്.2008 ജൂലായ് മൂന്നിനു ആണു ഈ പുതിയ ഓര്‍കുട്ട് കമ്മ്യൂണിറ്റിക്കു രൂപം നല്‍കിയത്. ഗൌരവമേറിയ ചര്‍ച്ചകളില്‍ പരസ്പരം പോരാടുമ്പോഴും മനസ്സിലെ സൌഹൃദം കൈവിടാതെ സൂക്ഷിച്ചു. രാഷ്ട്രീയവും,മതവും ചര്‍ച്ചകളില്‍ കൊണ്ടു വന്നപ്പോഴും പരസ്പരം നര്‍മ്മ സംഭാഷണങ്ങള്‍ നടത്തുവാനും,വിശേഷങ്ങള്‍ പറയുവാനും സമയവും,ഇടവും കണ്ടെത്തി.കവിതകളും,കഥകളും ഒരുമിച്ചിരുന്നു ആസ്വദിച്ചു സിനിമകളെ പറ്റിയും ഗാനങ്ങളെ പറ്റിയും ചിന്തിച്ചു.അങ്ങനെ ഉള്ള ചര്‍ച്ചകളില്‍ വന്ന ആശയം ആയിരുന്നു ഈ മാഗസിന് . എല്ലാ അംഗങ്ങളുടേയും ആത്മാര്‍ത്ഥമായ സഹകരണം മൂലം കഴിഞ്ഞ ഒരു വര്‍ഷക്കാലം ഒരു ലക്കവും മുടങ്ങാതെ നിങ്ങളിലെത്തിക്കാന്‍ ഞങ്ങള്‍ക്കായി.
ഓര്‍ക്കൂട്ടില്‍ നിന്നും പുറത്തേയ്ക്ക് സൌഹൃദം വളര്‍ത്തുവാനായി ഫോണ്‍ നമ്പറുകള്‍ കൈമാറി,അതിലും കടന്ന് അംഗങ്ങള്‍ തമ്മിലുള്ള തല്‍സമയ അഭിമുഖത്തിലൂടെ ഓരോ വ്യക്തിയേയും കൂടുതല്‍ അടുത്തറിഞ്ഞു.ഓര്‍കൂട്ടും, ഓണ്‍ലൈനും ഒക്കെ പുതിയ ആശയങ്ങള്‍ക്കും പുത്തന്‍ വിപ്ലവങ്ങള്‍ക്കും വഴിമാറുമ്പോള്‍ വളര്‍ന്നു വരുന്ന തലമുറക്കു നമ്മള് കരുതി വെക്കുന്ന " പാഥേയം" ഒരു കൂട്ടം സുഹൃത്ത് ബന്ധങ്ങളുടെ ആത്മാവിഷ്കാരമാണ്.
നമ്മുടെ കമ്മ്യൂണിറ്റിയുടെ ഒരുമ തകര്‍ക്കാന്‍ എത്തിയവര്‍ പലരും സ്വയം പിന് വാങ്ങി പോയതു പോലും നമ്മുടെ ഒത്തൊരുമയുടെ വിജയം ആയിരുന്നു.
സാഹിത്യത്തിന്റ്റെ യാദാസ്ഥിതിക സങ്കല്പ്പങ്ങളില് ഭ്രമിച്ചുനില്‍ക്കാതെ ഇരുളിന്റ്റെ വഴിയിലൂടെ നടന്നു ശീലിച്ച് ഒരു പുതിയ പ്രകാശം തേടി പുറപ്പെട്ടവരുടെ കൂട്ടായ്മയില്‍ വിരിഞ്ഞ പുതുസാഹിത്യവസന്തമായ ഈ " പാഥേയം" എന്ന ഓണ്‍ലൈന്‍ മാഗസിന്റെ പിറന്നാള്‍ പതിപ്പ് ഞങ്ങള്‍ അഭിമാനപൂര്‍വ്വം നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ.
പാഥേയത്തിനു വേണ്ടി,
എഡിറ്റര്‍
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
1 comment:
പാഥേയം ഒന്നാം പിറന്നാള്‍ പതിപ്പ്
Post a Comment