
ചിത്രം : ബ്രൈറ്റ്
ഇന്ന് 2010 ജൂലായ് 19.കഥകളി ആചാര്യന്‍ കോട്ടയ്ക്കല്‍ ശിവരാമന്‍ അന്തരിച്ച വിവരമറിഞ്ഞിരിക്കുമല്ലോ?.എഴുപത്തിനാലുവയസ്സായിരുന്നു. പാലക്കാട്ട് കാറല്‍മണ്ണയിലെ സ്വവസതിയിലായിരുന്നു അന്ത്യം.
കളിയരങ്ങിന്റെ സൗന്ദര്യമായിരുന്നു കോട്ടയ്ക്കല്‍ ശിവരാമന്‍. മിനുക്കു വേഷങ്ങളിലായിരുന്നു ശിവരാമന്‍ ഏറെയും പ്രത്യക്ഷപ്പെട്ടത്.
കേരളത്തിലെ ഏറ്റവും സുന്ദരിയാര് എന്ന ചോദ്യത്തിന് കളിയരങ്ങിലെ ശിവരാമന്‍ എന്നായിരുന്നു ആസ്വാദകരുടെ മനസ്സിലെ ഉത്തരം.
1936 ല്‍ കാറല്‍മണ്ണയിലാണ് ശിവരാമന്‍ ജനിച്ചത്.പതിമൂന്നാമത്തെ വയസ്സില്‍ ലവണാസുരവധത്തിലെ ലവനെ അവതരിപ്പിച്ചാണ് അരങ്ങിലെത്തുന്നത്.
അമ്മാവനും കഥകളിനടനുമായ വാഴേങ്കട കുഞ്ചു നായരായിരുന്നു ഗുരു.
ശിവരാമന്‍ അവതരിപ്പിച്ച ദമയന്തി ഏറെ പ്രശസ്‌തി നേടിയ വേഷമാണ്.
ഭവാനിയാണ് ഭാര്യ.സുജാത,കലാമണ്ഡലം അമ്പിളി, ഗിരീഷ് എന്നിവര്‍ മക്കളാണ്.
ഈ മഹാനായ കലാകാരനുമുന്നില്‍ പാഥേയം അര്‍പ്പിക്കട്ടെ ആദരാഞ്ജലികള്‍
1 comment:
കഥകളി ആചാര്യനു പാഥേയത്തിന്റെ ആദരാഞ്ജലികള്‍
Post a Comment