Friday, July 17, 2009

പാഥേയം വാര്‍ഷിക സ്മരണകള്‍ - രാജേഷ്.സി.ആര്‍



വാര്‍ഷിക സ്മരണകള്‍ പങ്കുവെക്കാന്‍ ശ്രമിക്കുകയാണ്. കുറച്ചു നാളെത്തെ പരിശ്രമഫലമാണ് കഴിഞ്ഞ ഞായറാഴ്ച തൃശൂരില്‍ നടന്നത്. എനിക്ക് തോന്നുന്നത് എല്ലാവര്‍ക്കും അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ കാണും.

വാര്‍ഷികം ഭംഗിയാക്കണമെന്ന ആഗ്രഹം പുള്ളോട് ആണ് ആദ്യം മുന്നോട്ട് വച്ചത് അതിനെ മുഴുവന്‍ പിന്തുണയുമായി കാവനാട് രവിയേട്ടനും സുരേഷ് വാസുദേവനും എത്തുകയും തൃശൂരില്‍ ആണെങ്കില്‍ എല്ലാത്തിനും ഞാന്‍ ഉണ്ടാകുമന്ന് തൃശ്ശൂര്‍ സുരേഷേട്ടന്റെ ഉറപ്പ് അക്ഷരാര്‍ത്ഥത്തില്‍ പ്രതിഫലിച്ച ഒരു പരിപാടി ആയിരുന്നു ഈ ഒത്തു ചേരല്‍.

ഞാന്‍ ബാഗ്ലൂരില്‍ നിന്ന് എല്ലാം ഫോണില്‍ പറയാന്‍ മാത്രമേ സാധിച്ചിരുന്നുള്ളു. പക്ഷെ പരിപാടിക്ക് വേണ്ട എല്ലാ ഏര്‍പ്പാടുകളും സുരേഷ് വാസുദേവന് ചെന്നൈയില്‍ ഇരുന്ന് ചെയ്യാന്‍ പറ്റിയതും എന്നെ അത്ഭുതപെടുത്തി. ഹാള്‍ ബുക്കു ചെയ്യലും ബാനര്‍ ,ഗിഫ്റ്റ് തയ്യാറാക്കലുമെല്ലം സുരേഷ് വാസുദേവന്‍ ഒറ്റക്ക്. അതിനെ സപ്പോര്‍ട്ട് ചെയ്യാന്‍ സുരേഷ് തൃശ്ശൂര്‍.

സത്യന്‍ അന്തികാടിനെ പോലെയുള്ള പ്രശ്ത വ്യക്തികള്‍ എത്തണമെങ്കില്‍ അതിന്റെ പിന്നില്‍ മറ്റോരു ബഹുമാന്യവ്യക്തി ഉണ്ടാകണമെല്ലോ അതാണ് കാവനാട്. ശ്രീയേട്ടന്റെ ഒരൊറ്റ ഫോണ്‍കോളില്‍ പൊതുപരിപാടികളില്‍ നിന്ന് മാറി നില്‍ക്കുന്ന വൈശാഖന്‍ സാറെത്താമെന്നു പറഞ്ഞതും എന്നെ അത്ഭുതപെടുത്തി.

ഞാന്‍ വൈശാഖന്‍ സാറിനെ ബാഗ്ലൂരില്‍ നിന്ന് ഫോണില്‍ വിളിക്കുക ആയിരുന്നു. എന്തു വന്നാലും നേരത്തെ തന്നെ ഞാനുണ്ടാകുമെന്ന വൈശാഖന്‍ സാറിന്റെ ഉറപ്പിലാണ് ഞാന്‍ ബസില്‍ കയറുന്നത്.

ബസില്‍ കയറിയതിനു ശേഷം നിരന്തരമായ ഫോണ്‍ കോളുകളായിരുന്നു. എന്റെ എല്ലാ മീഡിയ സുഹൃത്തുക്കളും നന്ദി ഉണ്ട്. അപ്പപ്പോള്‍ അവര്‍ വിവരങ്ങള്‍ അന്വേഷിച്ചു കൊണ്ടിരുന്നു.

നാട്ടില്‍ നിന്ന് അവരെ എല്ലാം പുള്ളോട് അണ്ണന്‍ വിളിച്ച് ഫോളൊപ്പ് നടത്തി. കാലത്ത് 6 മണിക്ക് ഒരു എസ് എം എസ് ആണ് എന്നെ വിളിച്ച് ഉണര്‍ത്തിയത്. പേരമ്പ്രകാരന്‍ സൂരജ് തൃശ്ശൂരില്‍ എത്തിയത്രെ. എന്തേ ഇത്രയും കാലത്തേ എന്ന ചോദ്യത്തിന് പാഥേയം മീറ്റിംങ്ങിന്റെ ത്രില്ലില്‍ എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല . രാത്രി തന്നെ ഞാന്‍ പോന്നുവെന്ന് .

വാക്കുമാറ്റി ചവിട്ടിയവരില്‍ മുന്നില്‍ ബാഗ്ലൂരില്‍ നിന്നുള്ള 50:50 കാരന്‍ ജെ കെ ആണ്. 20:20 ക്ക് ശേഷം പുതിയ നമ്പരുമായി എത്തിയപ്പോഴെ കാര്യം മണത്തതാ പക്ഷെ സുരേഷ് വാസുദേവന്‍ പുള്ളിവരുമെന്ന് ഉറപ്പ് നല്‍കി. “കുറുപ്പിനെ ഉറപ്പ്“ എന്ന ചൊല്ല് പിള്ളേച്ചന്റെ ഉറപ്പ്” എന്നാക്കിയാല്‍ നന്നായിരിക്കും.“മഴ മാറി മാനം തെളിഞ്ഞതുപോലെ” ... ആരും അതു വിശ്വസിക്കരുതെ. ഈ പാട്ട് ഇപ്പോള്‍ പാഥേയത്തിലെ എല്ലാവര്‍ക്കും കാ‍ണാപാഠമാണ്.

ഒരു കണ്ണൂരുകാരന്‍ വിരുതന്‍ ഈ പാട്ട് കോള്‍ സോങ് ആക്കിയിട്ട് മഴയെ പഴിപറഞ്ഞ് മുങ്ങി. വീട്ടില്‍ നിന്നും പിക്കപ്പും ഡ്രോപ്പും ഓഫര്‍ നല്‍കിയിട്ടും നീരുപാധികം അതിനെ തള്ളി കോട്ടയത്തേക്ക് പോയ റെങ്കു ഇവരൊക്കെ പക്ഷെ പാഥേയം മീറ്റിങ് മിസ്സാക്കിയെന്നു മാത്രം ഞാന്‍ പറയട്ടെ

പരിപാടി തുടങ്ങിയ നിമിഷം മുതല്‍ നമ്മുടെ ഫോണുകള്‍ അടിച്ചു കൊണ്ടേയിരുന്നു. അക്കരയില്‍ ശരീരം മാത്രമാക്കി നമ്മോടൊപ്പം മനസ്സ് നല്‍കിയ അനില്‍ സോപാനം,ഹരിമതിലകം,സജി കാടാംകോട്,രാജീവ് ആലപ്പുഴ, ബിഹാറില്‍ നിന്ന് ലൈവ് ആയി കാര്യങ്ങള്‍ ഓര്‍ക്കുട്ടില്‍ അറിയിച്ചു കൊണ്ടിരുന്ന ഹരി വില്ലൂര്‍.

പിന്നെ നമ്മുക്ക് വേണ്ടി ഉറക്കം വേണ്ടായെന്നു വച്ച് പാതിരാത്രിക്ക് ഉറക്കമളച്ച് പരിപാടി വിവരങ്ങള്‍ തിരക്കി കൊണ്ടിരുന്ന രൂപേഷ് അങ്ങനെ എത്ര എത്ര പേരുടെ സൌഹൃതങ്ങള്ളാണ് ഒന്നായത്.

വരണമെന്ന കലശലായ ആഗ്രഹവും വാരാന്‍ പറ്റാത്ത സഹചര്യത്തിലുമായി പോയ കണികൊന്ന മാഗസിന്റെ എഡിറ്റര്‍ ശ്രീപാര്‍വ്വതിയേയും പാഥേയത്തിന്റെ എല്ലാം എല്ലാമായ ഉണ്ണി മാക്സിനേയും എല്ലാം ഞങ്ങള്‍ ശരിക്കും മിസ്സ് ചെയ്തുവെന്നു മാത്രം പറയട്ടെ.

ഒരു സുഹൃത്തിന്റെ തോളില്‍ കൈ ഇട്ടുകൊണ്ടാണ് പുള്ളോട് വന്നത്. വന്നപാടെ എന്നോട് ചോദിച്ചു ആരാണീത്? ഇതാണ് നമ്മുടെ സാക്ഷാല്‍ ജയ് രാജ്.

സ്നേഹനമ്സകാരത്താല്‍ സ്വീകരിച്ച ശ്രീയേട്ടന്‍, ധന്യ,മനു.......... ലിസ്റ്റുകള്‍ തീരുന്നില്ല. കാലത്ത് 2 മണിക്ക് തിരുവന്തപുരത്തു നിന്ന് വണ്ടി ഓടിച്ച് എത്തിയ ഷാജി വിജയനേയും ബിജുലാലിനേയും വിട്ടുപോയാല്‍ അത് നഷ്ടമാകും.

അടുത്ത ആഴ്ച നാട്ടില്‍ വരേണ്ട സാജന്‍( മേഘമല്‍ഹാര്‍) നമ്മുടെ പരിപാടിക്കു വേണ്ട് നേരത്തെ എത്തിയെന്നു പറഞ്ഞാല്‍ പാഥേയം നല്‍കുന്ന ബന്ധത്തിന്റെ ആഴം മനസ്സിലാക്കുക. ബാലുശ്ശേരിയില്‍ നിന്ന് വെളുപ്പിനെ തന്നെ യാത്ര തിരിച്ച് കഷ്ടപെട്ട് എത്തിയ ഹിലാലും സുഹൃത്തും ഇവരൊക്കെ പാഥേയം നല്‍കുന്ന ആഴം മനസ്സില്ലാക്കി എത്തിയവരാണ്

കാലത്തു തന്നെ എല്ലാവരും എത്തിചേരുകയും ഊഷ്മളമായ ഒരു പരിചയപെടല്‍ നടക്കുകയും ചെയ്തു. ഉച്ചക്ക് മുന്‍പേ റേഡിയോ മാങ്ഗോ പ്രോഗാംലൈവായി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിചേരുകയും ചെയ്തു.

പാഥേയം എന്ന കൂട്ടായ്മയെകുറിച്ച് അറിയാന്‍ റേഡിയോ മാങ്ഗോയിലേക്ക് നിരന്തരമായ ഫോണ്‍കോളുകള്‍ നമ്മുടെ വിജയത്തെ ആണ് കാണിക്കുന്നത്. പ്രോഗാം ലൈവ് ആക്കിയ ACV യോടും നന്ദി. ഉച്ചയോടെ രവിയേട്ടന്‍ അറേഞ്ച് ചെയ്ത പാലടപ്രഥമന്‍ കൂട്ടിയുള്ള സദ്യക്ക് ശേഷം കുടുംബം മുഴുവന്‍ കുശലം പറയാന്‍ ആരംഭിച്ചു.

ഈ സമയം ഞാന്‍ രവിയേട്ടന്റെ ഒപ്പം നേരെ സത്യേട്ടന്റെ ഫ്ലാറ്റിലേക്ക്. സ്വീകരണം ഊഷമളമായിരുന്നു. “പാഥേയ“മെന്ന പേര് സത്യേട്ടന് ഇഷ്ടമായി. ചെറുപ്പകാലത്ത് പാഥേയം എന്ന പേരില്‍ ഒരു ലിറ്റില്‍ മാഗസനിന്‍ അദ്ദേഹം നടത്തുകയുണ്ടായി അതിന്റെ ഒരു തുടര്‍ച്ചയായി പാഥേയമെന്ന മാഗസിനെ കാണുവെന്നു പറഞ്ഞപ്പോള്‍ ശരിക്കും അക്ഷരാര്‍ത്ഥത്തില്‍ അഭിമാനം തോന്നി. നിമിത്തം മാത്രം അല്ല ഇതാണ് ശരിയെന്ന രീതിയില്‍ എന്നെ നോക്കി ചിരിച്ച രവിയേട്ടനെ മനസ്സാല്‍ ആയിരം തവണ നന്ദി പറഞ്ഞു.

കാരണം പാഥേയം ഉദ്ഘാടനം ചെയ്യേണ്ടത് മലയാളത്തിന്റെ ഈ അഭിമാനമാണ് എന്നതില്‍ സംശയമില്ല. കാരൂണ്യത്തിന്റെ പാഥേയമെന്നാണ് വൈശാഖന്‍ സാറ് പറഞ്ഞത്. അദ്ദേഹം നമ്മളില്‍ കാണുന്നത് നന്മയുടെ നറു തിരി ആണ്. നാം അത് കെടാവിളക്ക് ആയി സൂക്ഷിക്കുക.

പൊതു പരിപാടിക്ക് ശേഷം നമ്മള്‍ പുതിയ അധികാരികളെ തിരഞ്ഞെടുക്കാന്‍ കൂടുകയുണ്ടായി. ഒരു കാര്യം വിട്ടു മനസ്സു കൊണ്ട് നമ്മുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ അച്ചനെ തന്നെ പരിപാടിക്ക് അയച്ചു നമ്മുടെ സുഗീഷ്. സുഗീഷിന്റെ അച്ചനുമായി വളരെ കുറച്ചു സമയം മാത്രമാണ് ചിലവഴിക്കാന്‍ സാധിച്ചതില്‍ ഖേദമുണ്ട്.

നമ്മുടെ കമ്മ്യൂണിറ്റിയിലെ അധികാരികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ ലളിതമായിരുന്നു. ഇവിടെയും എന്നെ അത്ഭുതപെടുത്തിയ ഒരു കാര്യമുണ്ട്. 100% ആളുകളും മോഡ് ആയി വരണമെന്ന് ആഗ്രഹിച്ചത് ബിനി ശിവനാണ്. എതിരായി ആരും നിന്നില്ലയെന്നതും സൌഹൃതബന്ധങ്ങളേയാണ് കാണിക്കുന്നത്.

ബിനി കുറച്ചു കാലം ഇങ്ങനെ കഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനാല്‍ അതു നമ്മള്‍ പെന്‍ഡിങ്ങ് ഇടുകയാണ് ഉണ്ടായത്. പിന്നീട് ആണ് ഹരി മതിലകം,സൂരജ്,സജി,ബിനോജ് എന്നിവരെ തിരഞ്ഞെടുത്തത്. ഒരു രക്ഷാധികാരി സമിതിയും ഇവരുടെ മേല്‍ ഉണ്ടാകുന്നതാണ്.

മാഗസിന്റെ പ്രവര്‍ത്തകര്‍ മുഹമ്മദ് സഗീറിന്റെ നേതൃതത്തില്‍ തന്നെ മുന്നോട്ട് പോകും. രാജേഷും, ഹരിയും സഹപത്രാധിപര്‍. പുള്ളോട്,രൂപേഷ്,ബിനോജ്,സന്ദീപ്,കാവനാട്,സുരേഷ് വാസുദേവന്‍ എന്നിവര്‍ പത്രാധിപസമിതിയിലും തുടരുന്നതാണ്

പലരുടെയും പേരുകള്‍ വിട്ടു പോയിട്ടുണ്ട്. ഇനി വരുന്നവരുടെ അനുഭവങ്ങളില്‍ അതു കൂടി ഉണ്ടാകും.നന്ദി ഞാന്‍ ആര്‍ക്കും നല്‍കുന്നില്ല. മനോരമയിലെ അനൂപ്,ഉണ്ണി വാര്യര്‍,ജോസ്കുട്ടി,നിഖില്‍ ഹിന്ദുവിലെ സന്തോഷ് , ഇന്‍ക്രിനേഷന്‍ മീഡിയേയിലെ എന്റെ പ്രിയ സുഹൃത്ത് രാമകൃഷ്ണന്‍ എന്നിവര്‍ക്ക് നന്ദി പറയാതെ തീര്‍ത്താല്‍ അതു നന്ദി കേടാകും.

1 comment:

പാഥേയം ഡോട്ട് കോം said...

പാഥേയം വാര്‍ഷിക സ്മരണകള്‍ എന്ന ഒരു തുടര്‍ പരമ്പര രാജേഷ്.സി.ആറിന്റെ സ്മരണയോടെ തുടങ്ങുന്നു.ഇനിയും പുലികള്‍ വരുന്നുണ്ട്! സൂക്ഷിക്കുക.