Wednesday, July 29, 2009

പാഥേയം വാര്‍ഷിക സ്മരണകള്‍:ശ്രീ

പാഥേയം വാര്‍ഷികം ജൂലൈ 12ന് തൃശ്ശൂരില്‍ നടന്നു. കൊട്ടിയാഘോഷങ്ങളോ, ആര്‍ഭാടചടങ്ങുകളോ ഒഴിവാക്കി പകരം കാരുണ്യപ്രവര്‍ത്തനത്തിനു മുന്‍‌കൈ എടുത്ത നമുക്ക് അഭിമാനിയ്ക്കാം...ഇതിനു നമുക്ക് സഹായമായി വര്‍ത്തിച്ചത് ഒട്ടേറെ പാഥേയം അംഗങ്ങളുടെ നിസ്വാര്‍ത്ഥമായ പരിശ്രമം കൊണ്ടാണേന്നത് ഉറപ്പിച്ചു പറയാം.

സേവനകാര്യങ്ങളില്‍ ആദ്യം പല നിര്‍ദ്ദേശങ്ങളും വന്നെങ്കിലും ചിലത് ചില സാങ്കേതിക കാരണങ്ങളാല്‍ മാറി. അഗതിമന്ദിരത്തില്‍ ഭക്ഷണം നല്‍കുന്ന കാര്യവും, വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൌകര്യം നല്‍കുന്ന കാര്യമൊക്കെ പരിഗണനയില്‍ വനെങ്കിലും...ഒന്നും തീരുമാനമാകാതെ വന്ന അവസരത്തിലാണ് ‘ഹരിശ്രീ’ കമ്മ്യൂണിറ്റിയുടെ മോഡറേറ്ററും, കലിക ഓണ്‍ലൈന്‍ മാഗസിന്റെ പ്രധാന പ്രവര്‍ത്തകനുമായ ശ്രീ.അനീഷ് ശ്രീകുമാര്‍ കുമാരി.രമ്യ ആന്റണിയുടെ അവസ്ഥ ‘ഹരിശ്രീ’ യിലൂടെയും മറ്റും അറിയിച്ചത്.

പാഥേയത്തിലെ ചില കൂട്ടുകാരാണ് അനീഷ് ശ്രീകുമാറിന്റെ പോസ്റ്റ് പാഥേയത്തില്‍ ഇട്ടത്. ഓര്‍ക്കുട്ടില്‍ സജീവമായി കവിതകളെഴുതുകയും മറ്റും ചെയ്തിരുന്ന രമ്യ ആന്റണി ഒരോപ്പറേഷന്‍ കേസുമായി തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണെന്നും, ശാരീരികമായി കുറച്ചു പ്രശ്നങ്ങളുള്ള രമ്യയ്ക്ക് ഏകദേശം 30,000രൂപയുടെ ചിലവ് ആശുപത്രിയിലുണ്ടെന്നും പറഞ്ഞപ്പോള്‍ പാഥേയം കഴിയുന്ന രീതിയില്‍ ചെയ്യാന്‍ സന്നദ്ധത കാട്ടി....

‘സേവനം അര്‍ഹിയ്ക്കുന്നവര്‍ക്ക്’ എന്ന വിഷയം മുന്നിലുള്ളതുകൊണ്ട് നാം സേവനം നല്‍കേണ്ട വ്യക്തിയെക്കുറിച്ച് (രമ്യയെക്കുറിച്ച്)അത്യാവശ്യം കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കേണ്ടതായി വന്നു.. അപ്പന്‍ഡിസൈസിസ് ഓപെറേഷനുമായി ബന്ധപ്പെട്ട് രമ്യ ഇപ്പോള്‍ തിരുവനന്തപുരം പി ആര്‍ എസ് ഹോസ്പിറ്റലില്‍ ആണെന്ന് അനിശ്രീകുമാര്‍ പറഞ്ഞ് അറിഞ്ഞു. ഞാന്‍ ഫോണില്‍ രമ്യയുമായി സംസാരിച്ചു. അല്പം കാര്‍ഡിയോളജിക്കല്‍ പ്രോബ്ലവും ആ കുട്ടിയ്ക്കുണ്ട്.

ആലുവ സ്വദേശിനിയായ രമ്യയുടെ മാതാപിതാക്കള്‍ ശാരീരികമായി ബുദ്ധിമുട്ടുള്ള അവളെ കയ്യൊഴിഞ്ഞമട്ടാണ്. കൂട്ടുകാരുടെ സംരക്ഷണയില്‍ തിരുവനന്തപുരത്ത് കഴിയുന്ന അവള്‍ കോവളത്തെ ലീലാ ഹോട്ടല്‍സില്‍ ലൈബ്രറേറിയന്‍ ആയി തൊഴിലെടുകുന്നുണ്ട്. തുച്ഛമായ വരുമാനമുള്ള അവള്‍ക്ക് ആശുപത്രി ചിലവുകള്‍ വഹിയ്ക്കുവാനാകുമായിരുന്നില്ല...ആ സമയത്താണ് അനീഷ് അവളെ പാഥേയത്തിനു പരിചയപ്പെടുത്തുന്നത്.
ഈ സമയം രവിയേട്ടന്‍ (രവി കാവനാട്), സുരേഷ് വാസുദേവന്‍, സി.ആര്‍, ഹരി വില്ലൂര്‍, സൂരജ് തുടങ്ങി പലരുമായും നിരന്തരം കോണ്ടാക്റ്റ് ചെയ്തു. രവിയേട്ടന്റെ നിരന്തരമായ സ്നേഹത്തോടെയുള്ള വിളിയും, സുരേഷ് വാസുദേവന്റെ അന്വേഷണങ്ങളും ...ഞാന്‍ തന്നെ അല്‍ഭുതപ്പെട്ടു. പാഥേയത്തിലെ ബന്ധങ്ങളുടെ വ്യാപ്തിയും...
രമ്യയുമായി ഫോണില്‍ പലവട്ടം സംസാരിച്ചു. കഴിയുമെങ്കില്‍ നമ്മുടെ തിരുവനന്തപുരത്തുള്ള പാഥേയം കൂട്ടുകാര്‍ക്ക്‍ അവളുമായി നേരിട്ടു കാണാവുന്നതാണെന്നും ആ കുട്ടി പറഞ്ഞു...ജൂലൈ11 നു വീണ്ടും ഹോസ്പിറ്റലില്‍ വന്നപ്പോള്‍ നമ്മുടെ പാഥേയം മെംബര്‍ ആയ സഞ്ചു ഹോസ്പിറ്റലില്‍ പോയി രമ്യയെക്കണ്ടു, അധികയാത്ര ചെയ്യാനാവാത്തതുകൊണ്ടും ആ കുട്ടിയുടെ പ്രധിനിധി ഒരാള്‍ വന്നു സഹായധനം കൈപറ്റുവാനുമുള്ള വ്യവസ്ഥ ചെയ്തു .
അതിനിടയില്‍ പാഥേയം വാര്‍ഷികം ഭംഗിയാക്കാന്‍ രവിയേട്ടനും, സുരേഷ് തൃശ്ശൂരും....ആതിഥേയരായി എല്ലാ കാര്യങ്ങളും ചെയ്തു...മലയാളത്തിന്റെ സ്വന്തം സത്യേട്ടനെ വാര്‍ഷികം ഉദ്ഘാടനം ചെയാന്‍ കൊണ്ടു വന്നു....രവിയേട്ടന്റെ ഒറ്റ ബന്ധമൊന്നുകൊണ്ടുമാത്രമാണ്‍് നമുക്ക് കഴിഞ്ഞത്. സി.ആര്‍ ഇടയ്ക്കു എന്നെ വിളിച്ചു വൈശാഖന്‍ സാറുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സംസാരിച്ചു.അവസാനസമയത്തു മാത്രമാണ് വൈശാഖന്‍ സാറിനെ പരിപാടിയിലേയ്ക്ക് ക്ഷണിയ്ക്കാന്‍ സാധിച്ചതെങ്കിലും വൈശാഖന്‍ സാര്‍ പാഥേയത്തിന്റെ ക്ഷണം സ്വീകരിയ്ക്കുകയും അതു വഴി പരിപാടിയില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉറപ്പാക്കുവാനും കഴിഞു. സുരേഷ് വാസുദേവന്‍ വിളിച്ചു പറഞ്ഞ പ്രകാരം പ്രോഗ്രാം ബാനര്‍ ഡിസൈന്‍ ചെയ്തു മെയില്‍ ആയി അയച്ചുകൊടുത്തു...അദ്ദേഹം അത് ചെന്നൈയിലെ ലെറ്റേഴ്സ് ഇന്‍‌ഡ്യ യില്‍ പ്രിന്റു ചെയ്യാനേല്‍പ്പിച്ചു.

അതിനിടയില്‍ പല തവണ പുള്ളോടണ്ണനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു..

നമ്മുടെ തിരുവന്തോരം കൂട്ടുകാരായ ഷാജി വിജയന്‍ , ബിജുലാല്‍ എന്നിവരെ മറക്കാന്‍ പറ്റില്ല....കാരണം...

അവിടെനിന്നും 300 കിലോമീറ്റര്‍ രാത്രിയില്‍ കോരിച്ചൊരിയുന്ന മഴയത്തും യാത്രചെയ്ത് ഇവിടെ പരിപാടിയിലെത്താന്‍ അവര്‍ കാണിച്ച സ്നേഹം ...അത് ഓര്‍ക്കാതെ വയ്യ....കൂടാതെ തിരുവനന്തപുരത്തെ സഞ്ചു എങ്ങിനെ വരുമെന്ന് സംശയിച്ചു നില്‍ക്കുമ്പോള്‍ വെളുപ്പിനു രണ്ടുമണിയ്ക്ക് സഞ്ചുവിനെ കോണ്ടാക്റ്റ് ചെയ്തു ഒപ്പം പോരാന്‍ തയ്യാറാവുകയും ചെയ്തു(രണ്ടു വര്‍ഷമായി ചാറ്റിലും സ്ക്രാപ്പിലും, ഫോണിലും കണ്ടിരുന്ന സഞ്ചു വിനെ കാണുക എന്നതും എനിയ്ക്ക് വളരെ സന്തോഷമുള്ള കാര്യമായി..)....

ആ സമയങ്ങളില്‍ അവരുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. അതു പോലെ സാജന്‍ മേഖ മല്‍ഹാര്‍ ഷാജിയുടെ കൂടെത്തന്നെയാണ്‍ വന്നത്...ഈ പ്രോഗ്രാമില്‍ ഷാജിവിജയന്റെ സഹകരണം മറക്കാനാവില്ല....

(ഷാജി വിജയനേയും...ബിജു ഭായിയേയും, സാജനേയും ഹരിയുടെ വിവാഹത്തിനു കണ്ടതാണ്...വീണ്ടും കാണാന്‍ കഴിഞ്ഞ്തിന്റെ സന്തോഷം ഇവിടെ മറച്ചുവയ്ക്കുന്നില്ല...)

ബേസില്‍ രണ്ടുദിവസം മുമ്പു മുതല്‍ വിളിയാണ്...നേരത്തെ വിളിയ്ക്കണം....മൂവാറ്റുപുഴയില്‍ നിന്നും രാവിലെ ആലുവയിലെത്താം അവിടെ നിന്നു ഒന്നിച്ചുപോകാം....ആദ്യമായി ട്രെയിന്‍ യാത്ര ചെയ്യാന്‍ പോകുന്ന ഒരു കുട്ടിയുടെ ജില്‍ഞാസ ആ വാക്കുകളില്‍ ഞാന്‍ കണ്ടിരുന്നു...

ധന്യ--നമ്മുടെ പാഥേയം മീറ്റില്‍ സ്ത്രീരത്നമായെത്തി നമ്മുടെ സദസ്സ് ധന്യമാക്കിയ ധന്യയെയും ഈ അവസരത്തില്‍ മറക്കാനാവില്ല...കുഞ്ഞിനെ വീട്ടില്‍ നിര്‍ത്തിയാണ് ധന്യ വന്നതു തന്നെ.... ആകെകിട്ടുന്ന ഞായറാഴ്ച്ചയുടെ സൌകര്യങ്ങള്‍ കളഞ്ഞ എത്തിയ ധന്യ,...തീര്‍ച്ചയായും അഭിനന്ദനമര്‍ഹിയ്ക്കുന്നു...

ധന്യയുടെ ഫോണ്‍ കേടായത് സ്ക്രാപ്പയച്ചിരുന്നെങ്കിലും ഞാറിഞ്ഞിരുന്നില്ല..അതുകൊണ്ട് ഞാന്‍ ഫോണില്‍ നല്ല വിളി..അവസാനം മനു വിനെ കോണ്ടാക്റ്റ് ചെയ്തപ്പോളാണ് വിവരം അറിയുന്നത്....പിന്നീട് ധന്യ ഫോണില്‍ എന്നെ വിളിച്ചു...രാവിലെ 8.05 നു തന്നെ അവിടെത്തിക്കോളാം...എന്നും പറഞ്ഞു...എന്റെ സ്വന്തം നാട്ടുകാരിയായിരുന്നിട്ടുകൂടി ഇതുവരെ കാണാതിരുന്ന ധന്യയെയും ഈ പ്രോഗ്രാമിലൂടെ കാണാന്‍ പറ്റി...
ഇടയ്ക്കു സൂരജിന്റെ വിളികള്‍....നാട്ടില്‍നിന്നും പുറപ്പെട്ടതു മുതല്‍ ഹാള്‍ല്‍ എത്തുന്നതു വരെ സൂരജ് ഇടയ്ക്കിടയ്ക്കു വിളിയ്ക്കുമായിരുന്നു. യാത്രയിലാണ്...തൃശ്ശൂരെത്തി...ഹാള്‍ കണ്ടു...സുരേഷ് തൃശ്ശൂര്‍ ഇവിടെ ഉണ്ട്...ഇങ്ങ്നെ അപ്പപ്പോഴുള്ള വിശേഷങ്ങള്‍ സൂരജ് ഫോണില്‍ അറിയിച്ചുകൊണ്ടിരുന്നു.

മനു..ഏറെ നാളുകളായി തുടരുന സൌഹൃദം ...ഫോണിലും...ചാറ്റിലും,...കേരളസദ്യ കമ്മ്യൂണിറ്റിയിലും, പാഥേയത്തിലും,..മലയാളിയിലും..വീട് കമ്മ്യൂണിറ്റിയിലും..ഒക്കെയായി..സജീവമായി കൂടെനില്‍ക്കുന്ന കൂട്ടുകാരന്‍.(മനുവിനേയും ആദ്യമായി കാണുന്നതിന്റെ ത്രില്ലില്‍) .വീട് കമ്യൂനിറ്റിയ്ക്കുവേണ്ടി സ്വന്തം സമയമെല്ലാം മാറ്റി വച്ചു പ്രവര്‍ത്തിയ്ക്കുകയും ഒരു നല്ല വെബ്സൈറ്റ് ഉണ്ടാക്കി ത്തരുകയും ചെയ്ത മനു ഇപ്പോള്‍ പാഥേയത്തില്‍ കഴിയുന്നരീതിയില്‍ ആക്റ്റീവാകുകയും...സി.ആറിനു ഓണ്‍ലൈന്‍ മാഗസിന്റെ പ്രവര്‍ത്താത്തില്‍ എല്ലാവിധ സഹായവും ചെയ്യാമെന്ന് ഉറപ്പ് നലുകയും ചെയ്തിരിയ്ക്കുകയുമാണ്.

മനുവിന്റെ ഫോണില്‍ വിളിയ്ക്കാനാണു പാട് ....സൂരജിന്റെ ഫോണില്‍ വിളിച്ചാല്‍ കേള്‍ക്കുന്നപോലെ പാട്ടൊക്കെ കേള്‍ക്കാന്‍ വലിയ പാടാണ് കാരണം ജോലിയെടുക്കുന്നിടത്ത് ഫോണൊന്നും അധികം ഉപയോഗിയ്ക്കാന്‍ പറ്റില്ല..അതുകൊണ്ട് കിട്ടാനും വലിയ പാട്...പക്ഷേ ഭാഗ്യത്തിനു തലേദിവസം വിളിച്ചപ്പോ ത്തന്നെ കിട്ടി പിന്നെ കാര്യങ്ങള്‍ വേഗത്തിലായിരുന്നു....മനു വും, ധന്യയും, ബേസിലുമായി സംസാരിച്ചു രാവിലെ ആലുവ റെയില്‍‌വേസ്റ്റേഷനില്‍ രാവിലെ 8 നുകാണാമെന്നുറപ്പിച്ചു...
രാത്രി തന്നെ ഹിലാല്‍ വിളിച്ചു. ലാല്‍ രാവിലെ തന്നെ എത്തുമെന്നറിയിച്ചു. ഫോണില്‍ ശ്രീയേട്ടാന്നു വിളിച്ച ഹിലാലിന്റെ സ്വരത്തില്‍ ഒരുകൂട്ടായ്മയുടെ ഒത്തുചേരലില്‍ എത്താന്‍പോകുന്നതിന്റെ സന്തോഷം....കൂടെ ഒരുകൂട്ടുകാരനും കൂടിയുണ്ടാവുമെന്നും ലാല്‍ പറഞ്ഞു. അനിയന്‍ ലാലിനേയും ഞാന്‍ കണ്ടിട്ടില്ലല്ലോ...രാവിലെ കാണാമെന്നു പറഞ്ഞു......സന്തോഷം ലാല്‍...

രാവിലെ മൂന്നു മണിയ്ക്ക് സഞ്ചുവിന്റെ കോള്‍ വന്നു...പിന്നെ ഉറങ്ങാന്‍ പറ്റിയില്ല. അഞ്ചുമണിയായപ്പോള്‍ സൂരജും, പുള്ളോടനും വിളിച്ചു...ഇടയ്ക്കിടയ്ക്ക്ക് ഷാജിവിജയന്റെ കോളുകള്‍ വന്നു...സാജന്‍ അവരുടെ കൂടെ എത്തിയതുമൊക്കെ ഇടക്കുള്ള വിളികളിലൂടെ അറിഞ്ഞു.

രാവിലെ 7.15നു തന്നെ ആലുവ റെയില്‍‌വേസ്റ്റേഷനിലെത്തി....മനു നോര്‍ത്തില്‍ നിന്നും പുറപ്പെട്ടിട്ടുണ്ടായിരുന്നു. ബെസില്‍ 7.45 നെത്തി....ഗള്ളന്‍ ..റെയില്‍‌വേസ്റ്റേഷില്‍നിന്നും ഇറങ്ങിപ്പോകുന്ന കുമാരിമാരുടെ മുഖത്തുനിന്നും കണ്ണെടുക്കാതെ നടന്നു വരുന്നു യുവകോമളന്‍ ബേസില്‍....തുറന്ന ചിരി....പെണ്‍കുട്ടികള്‍ ബേസിലിനെ നോക്കുന്നു...ഇവനാരെടാ എന്ന മട്ടില്‍...ബെസിലിനൊരു കൂസലുമില്ല...എന്റടുക്കല്‍ വന്നു..ഞങ്ങള്‍ സന്തോഷത്തോടെ ഒത്തിരികാര്യങ്ങള്‍ സംസാരിച്ചു....കമ്മ്യൂണിറ്റികളിലെ തരുണീമണികളുടെ വിശേഷങ്ങളായിരുന്നു പാവം ബേസിലിനു കൂടുതല്‍ പറയാനുണ്ടായിരുന്നത്....പാവം ഞാന്‍ ...

8.05നു
ഒരു പെണ്‍കുട്ടി ഞങ്ങളുടെ നേരെ വരുന്നു. ചിരിച്ചുകൊണ്ട് നടന്നടുക്കുന്നയാള്‍ ധന്യയാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായി....ആദ്യമായി കാണുന്നതിന്റെ സന്തോഷം ,...സ്വന്തം നാട്ടിലായിരുന്നിട്ടും കാണാതിരുന്ന കൂട്ടുകാരിയെ മുന്നിലെത്തിച്ച പാഥേയത്തിനു നന്ദി...

ഞങ്ങള്‍ മൂവരും ഒത്തിരി കാര്യങ്ങള്‍ സംസാരിച്ചു..ആ കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍......

8.20
മനു പാസഞ്ചര്‍ ട്രേയിനിലെത്തി ഫോണില്‍ വിളിച്ചു....മനുവും എറണാകുളം കാരനാ പക്ഷേ കാണുന്നത് ഞങ്ങളാദ്യം....ഒത്തിരി സന്തോഷമായി....ടിക്കറ്റെടുത്തു....എതിര്‍വശത്തെ പ്ലാറ്റ്ഫോമില്‍ പോയി അവിടെനിനുകൊണ്ട് പറഞ്ഞുതീരാത്ത വിശേഷങ്ങള്‍...പങ്കുവച്ചു....കാത്തിരുന്നത് തിരുനെല്‍‌വേലി-ബിലാസ്പൂര്‍ ട്രെയിന്‍....നല്ലതിരക്കും പ്രതീക്ഷിച്ചു....പക്ഷെ തിരക്കൊന്നുമില്ലായിരുന്നു...

ഞങ്ങള്‍ ഒന്നുമാലോചിച്ചില്ല...ഒരു കമ്പാര്‍ട്ടുമെന്റില്‍ കരടിരുന്നു...ആ ക്യാബിനില്‍ ഞങ്ങള്‍ നാലുപേര്‍ മാത്രം...വിശേഷങ്ങള്‍ പങ്കുവയ്ക്കലും..കമ്മ്യൂണിറ്റികാര്യങ്ങളും, നാട്ടുവിശേഷങ്ങളും, വീട്ടുകാര്യങ്ങളുമെല്ലാം.....വിഷയമായി...റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റാണെന്നു തോനുന്നു...എങ്ങാനും റ്റി.ടി വന്നാല്‍ പുള്ളോടന്റെ പേര്‍ പറഞ്ഞുകൊടുക്കാമെന്ന് മനു പറഞ്ഞു...അപ്പോ എനിയ്ക്കോര്‍മ്മ വന്നത്....നമ്പര്‍ 20 യിലെ കൊറേ തമാശ പറയുന്ന കൊറേ തണ്ണിയടിയ്ക്കുന്ന ടി.ടി. കഥാപാത്രത്തേയാണ്(ഇന്നസെന്റ് അഭിനയിച്ച കഥാപാത്രം). അങ്ങിനെയൊരാളാണെങ്കില്‍ പുള്ളോടനുമായി നല്ല ബന്ധമുണ്ടാകുമെന്നും, നമുക്ക് ഈസിയായിഊരിപ്പോരാമെനും ഞാന്‍ മനസ്സിലോര്‍ത്തു....

തൃശ്ശൂര്‍ റെയില്‍‌വേസ്റ്റേഷന്‍..സമയം9.30
അതിനിടയ്ക്ക് സുരേഷ്ജിയും, പുള്ളോറ്റനും, ഹിലാലും, സൂരജും, ഷാജിവിജയനും, ....പലരും ഫോണില്‍ വിയ്ക്കുന്നുണ്ടായിരുന്നു....അവരോടൊക്കെ എത്തി..എത്തിക്കൊണ്ടിരിയ്ക്കുന്നു..എന്നെല്ലാം പറഞ്ഞ ഞങ്ങള്‍ അടുത്തുള്ള വസന്ത വിഹാര്‍ ഹോട്ടലിലേയ്ക്ക് നടന്നു....ചായകുടിച്ചകഥയൊക്കെ മനു പറഞ്ഞതല്ലേ....ഹോട്ടലില്‍ കണ്ട കുറച്ചു കോളേജുപെണ്ണുങ്ങളെ കാണിയ്ക്കാന്‍ ബില്ലുകൊടുക്കല്‍ ചടങ്ങും ബേസില്‍ ഭംഗിയായി നടത്തി....ഞങ്ങള്‍ പുറത്തിറങ്ങി..സൂരജിണോടും, രവിയേട്ടനോടും ഫോണില്‍ വിളിച്ച് ഹാളിനടുത്തെത്താനുള്ള വഴിയൊക്കെ ചോദിച്ച്...മനസ്സിലാക്കില്ല്ലൊരോട്ടോയില്‍ കയറി...ലക്ഷ്മി മണ്ഢപത്തിനടുത്തെത്തി...

പാഥേയം കൂട്ടുകാരെ മുന്‍‌പ് കണ്ടിട്ടുള്ളവരേയും ഇതുവരെ കാണാത്തവരേയുമൊക്കെ കണ്ട്,....വിശേഷങ്ങളുമായി..പാഥേയം മീറ്റിലേയ്ക്ക്.....

കൂടുതല്‍ വിശേഷങ്ങള്‍ മീറ്റില്‍നിന്നും.....ഉടന്‍ ‍പോസ്റ്റായി വരുന്നതാണ്

1 comment:

പാഥേയം ഡോട്ട് കോം said...

ശ്രീയേട്ടന്‍ പാഥേയം കമ്യൂണിറ്റിയുടെ വാര്‍ഷികസ്മരണകള്‍ പങ്കുവെക്കുന്നു.