"രാത്രി മുഴുവന്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കും എന്നിട്ട് നേരം വെളുത്താലും എണീക്കില്ല "എന്ന അമ്മയുടെ പതിവ് പ്രാക്ക് കേട്ട് ഞാന്‍ ഉണര്‍ന്നു.അമ്മ പ്രാക്ക് തുടങ്ങും മുന്നേ ജയരാജും സൂരജും വിളിച്ചിരുന്നു.ഞാന്‍ കണ്ടിരുന്നില്ല.
പല്ല് തേക്കാന്‍ കുളിമുറിയില്‍ പോയ സമയത്ത് സി ആര്‍ വിളിച്ചു .
ഞായര്‍ ആയതുകൊണ്ട് കുളി ഗായത്രി പുഴയില്‍ തീര്‍ത്തു.
ഒരു ഒന്‍പതു മണി ആയപ്പോള്‍ തൃശൂര്‍ക്ക് ബസ് പിടിച്ചു.
ബസ്സ് യാത്രക്കിടയില്‍ സജി കാടാംകോഡിന്റെ വിളി എത്തി.
ഷാജി അണ്ണന്‍ വിളിച്ചു സ്ഥലം ചോദിച്ചു.
ഒടുവില്‍ ഒരു പത്തു മണിയോടെ തൃശൂര്‍ റൌണ്ടില്‍ ബസ് എത്തി. സുരേഷ് അണ്ണനെ വിളിച്ചു സ്ഥലം ഉറപ്പു വരുത്തി.ഞാന്‍ പട്ടിക്കാട് എത്തി എന്നും അര മണിക്കൂറില്‍ അവിടെ എത്തും എന്നും പറഞ്ഞു.
ബസ് ഇറങ്ങി ഒന്ന് നോക്കി, അതാ ഞാന്‍ നോക്കിയാ രണ്ട് അക്ഷരം 'ബാര്‍' അത് അവിടെ തന്നെ ഉണ്ടായിരുന്നു.ചെന്ന് കയറിയത് ഒരു ഇരുട്ട് ലിഫ്റ്റ്.നേരെ 8-അം നിലയിലേക്ക്
നിന്ന നില്‍പ്പില്‍ രണ്ടു പെഗ് വൈറ്റ് റം അകത്താക്കി.
ഉടന്‍ വിളി എത്തി ജയരാജ് വക.
"ഞാന്‍ റൌണ്ടില്‍ ഒരു ഹോട്ടലില്‍ ഉണ്ട്, ഭക്ഷണം കഴിക്കുന്നു" എന്ന് പുള്ളിക്കാരന്‍
"ഞാന്‍ മറ്റൊരു ഹോട്ടലില്‍ ഉണ്ട് മറൊരു സാധനം കഴിക്കുന്നു" എന്ന് ഞാനും പറഞ്ഞു.
ഇതിനിടെ ബാറിലെ രണ്ടു വെയിറ്റര്‍മാര്‍ തമ്മില്‍ കലിപ്പ്.
ലക്ഷ്മി ഹാളിലേക്ക് ഒരാള്‍ എന്നോട് ഓട്ടോ പിടിച്ചു പോകാന്‍ പറഞ്ഞു, മറ്റേ ആള്‍ നടന്നു പോകാനും.
എല്ലാം കഴിഞ്ഞു ലിഫിറ്റില്‍ കേറാന്‍ വന്നപ്പോള്‍ ആ പാവം വെയിറ്റര്‍ വന്നു ഓട്ടോക്ക് പോയാല്‍ മതി എന്ന് താക്കീതു ചെയ്തു.
രാഗം തിയറ്ററിനു മുന്നില്‍ ജയരാജ് ഉണ്ട് എന്ന് വിളിച്ചു പറഞ്ഞു.
ഞാന്‍ അവിടെ ഒക്കെ നോക്കിയിട്ടും ഞാന്‍ പ്രതീക്ഷിച്ച ജയരാജിനെ കണ്ടില്ല.
ഒടുവില്‍ ഒരു കുഞ്ഞു മനുഷ്യന്‍ ഞാന്‍ ജയരാജ് എന്നും പറഞ്ഞു എത്തി.
കേരളത്തിലെ ശരാശരി ആറാം ക്ലാസ്സ് കാരന്‍ പോലും ഇതിലും കൂടുതല്‍ വലുപ്പം ഉണ്ടാവുമല്ലോ എന്ന് ഞാന്‍ മനസ്സില്‍ ചിന്തിച്ചു .
ഒടുവില്‍ വെയിറ്റര്‍ പറഞ്ഞ പോലെ ഓട്ടോയില്‍ കയറി പാഥേയം വാര്‍ഷികം നടക്കുന്നു ലക്ഷമി ഹാളില്‍ എത്തി.
ഞാനും ജയരാജും എത്തുമ്പോള്‍ മുന്നില്‍ സി.ആര്‍ ഉണ്ട്.
സി ആര്‍ നും എനിക്കും പരിചയപെടേണ്ടി വന്നില്ല.
"ഇതാരാ മനസ്സിയോ?" ഞാന്‍ സി.ആര്‍ നോട് ചോദിച്ചു.
സി.ആര്‍ ഒന്ന് സൂക്ഷിച്ചു നോക്കി.
മനസ്സിലാവില്ല എന്ന് എനിക്ക് ഉറപ്പുള്ളതിനാല്‍ ഞാന്‍ തന്നെ പറഞ്ഞു കൊടുത്ത് .
ഇത് ജയരാജ്.
എന്റെ മനസ്സില്‍ ജയരാജിനെ കണ്ടപ്പോള്‍ ഉണ്ടായ അമ്പരപ്പ് ഞാന്‍ സി.ആര്‍ ഇന്റെ മുഖത്തും കണ്ടു
ഒരു സ്റ്റെപ്പ് കൂടി വച്ചപ്പോള്‍ ദാ നില്‍ക്കുന്നു സുരേഷ് വാസുദേവന്‍
അടുത്ത് ചെന്ന് അറിയുമോ എന്ന് ചോദിച്ചു.
വളരെ അടുത്ത് ചെന്ന് ചോദിച്ചതിനാല്‍ , മണം അടിച്ചിട്ടോ എന്തോ ആ മനുഷ്യന്‍ ഒന്ന് പകച്ചു.
പിന്നെ
എന്താ അറിയാതെ ? എന്നൊരു ചോദ്യം.
അകത്തു കയറിയതും മുതുകത്ത് ഒരു അടി വീണു.
നമ്മുടെ ഗുണ്ട ബിജുലാല്.
അടിയുടെ വേദനയിലും ഞാന്‍ ഒന്ന് തിരിഞ്ഞു നില്ക്കാന്‍ ബിജു അണ്ണനോട് പറഞ്ഞു
ഒരു ഗുണ്ടയെ മുഴുവന്‍ ആയും കാണാന്‍ ഉള്ള ആഗ്രഹം!!
രവി ഏട്ടന്‍ ശാന്തന്‍ ആയി ഇരിക്കുന്നു, താടി അല്പം കുറഞ്ഞിരുന്നു.
പിന്നെ മാന്യന്‍ എന്ന് കാണിക്കാന്‍ മുണ്ടും എടുത്തു ഇറങ്ങിയ ബസില്‍ സ്കറിയ..
ആ മുഖത്ത് എഴുതി വച്ചിരിക്കുന്നു കള്ളന്‍ എന്ന്.
ഷാജി ചേട്ടന്‍ , ഫോട്ടോയില്‍ കാണും പോലെ ഒരു ഡാര്‍ക്ക് ഷര്‍ട്ടും ആയി ചിരിക്കാതെ ഇരിക്കുന്നു
പൊറോട്ടയും ചിക്കെനും വാങ്ങിത്തരം എന്ന് പറഞ്ഞു പറ്റിച്ച ശ്രീ ഏട്ടന്‍ അതൊന്നും അറിയാതെ ഭാവത്തില്‍ വീടിന്റെ ഫയലും ആയി ഇരിക്കുന്നു.
അടുത്തതായി ഒരു ഫീമെയില്‍ ധന്യ എന്ന് സ്വയം പരിചയപെടുത്തി.
ബോബനും മോളിയിലെ പട്ടിയെ പോലെ എല്ലാ ഫ്രൈമിലും കാണുന്ന സൂരജിനെ പ്രതേകം പറയേണ്ട അല്ലോ?
"കഷണ്ടി ഉള്ള കിളവന്‍" ആണ് എന്ന് ഞാന്‍ ധരിച്ചിരുന്ന സാജന്‍ ഒരു ചുള്ളന്‍ ആയി ചെറു ചിരിയും ആയി മുന്നില്‍ .
വൈകി എത്തിയതിന്റെ പരിഭവത്തോടെ സുരേഷ് അണ്ണന്‍.
സഞ്ജു, മനു, ഹിലാല്‍ തുടങ്ങിയ പുതു മുഖങ്ങള്‍ .
പിന്നെ വാസു അണ്ണന്റെ ചേട്ടനും കുടുന്ബവും .
എല്ലാരും ചേര്‍ന്ന് പതിനൊന്നിനു വീടിന്റെ യോഗം തുടങ്ങി.
തുടങ്ങിയ ഉടനെ സുര്യ റേഡിയോ മിര്‍ച്ചി എത്തി,ബിജു ലാലിന് ജോലിയും.
അണ്ണന്റെ കാമറ വര്‍ക്ക് കണ്ടു ഷാജി അണ്ണന്‍ വരെ ഞെട്ടി .
പക്ഷെ, ഞാന്‍ ഞെട്ടിയത് ബൈസിലിന്റെ കണ്ണിന്റെ വര്‍ക്ക് കണ്ടിട്ടാണ്.
കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് എന്ന് പറഞ്ഞത് എത്ര വാസ്തവം.
മൂന്ന് പേര് മിണ്ടിയപ്പോള്‍ അവര്‍ പോയി.
പിന്നെ വീടിന്റെ മീറ്റിംഗ് തുടങ്ങി, എലാരും പരിചയപെട്ടു.
ഇടയ്ക്കു ഹരി മതിലകം വിളിച്ചു.
കാര്യങ്ങള്‍ ഞാന്‍ പറഞ്ഞ ശേഷം ഫോണ്‍ ഞാന്‍ സി.ആര്‍ നു കൈമാറി
പരിപാടി വീണ്ടും തുടങ്ങി.
കയറു വേണം എന്ന നിലവിളിയും ആയി സുരേഷ് വാസു അണ്ണന്‍ ഓടി നടക്കുന്നുണ്ടായിരുന്നു
ഇടയ്ക്കിടെ "ഞാന്‍ ഒരു കാര്യം പറയട്ടെ" എന്ന് പറഞ്ഞു സൂരജ് തുടങ്ങും.
ഒരു ജോക്കിനു മാത്രം കയറിയത് ആണ് ഓര്‍ക്കുട്ടില്‍ എന്ന് സുരേഷ് അണ്ണന്‍.
സ്ത്രീകളോട് മാത്രമേ ജോകടിക്കുള്ളൂ എന്ന വാശിയില്‍ ആണ് എന്ന് തോന്നും അണ്ണന്റെ പ്രൊഫൈല്‍ കണ്ടാല്‍.
അതിനിടക്ക് " അം ഓണ്‍ ദാ വേ" എന്നാ ബിനോജിന്റെ മേസജ് വന്നു.
അല്പം കഴിഞ്ഞില്ല സാഫ് യു.എസില്‍ നിന്നും വിളിച്ചു
മീറ്റിംഗ് കഴിഞ്ഞു താഴത്തെ നിലയില്‍ ഊണ് റെഡി ആക്കി വച്ചിരുന്നു രവി എട്ടന്‍.
വായ നോക്കി ആയ ബൈസിലിന്റെ കൂടെ ഇരുന്നു ഉണ്ടത് കൊണ്ട് അവന്റെ ഇലയില്‍ വച്ച പലതും അവന്‍ പോലും അറിയാതെ എടുക്കാന്‍ പറ്റി.
ഊണ് കഴിഞ്ഞു രവി അണ്ണനും സി.ആര്‍ ഉം സത്യന്‍ സര്‍ നെ വിളിക്കാന്‍ പോയി.
ഇതിനിടയില്‍ തനിച്ചിരുന്നു ഒരു വെള്ള ഷര്‍ട്ട്‌കാരന്‍ ഊണ് തുടങ്ങി.
ആരും കണ്ടില്ല എന്നായിരുന്നു ശ്രീ ഏട്ടന്റെ ഭാവം.
പക്ഷെ നമ്മുടെ ഗുണ്ട എല്ലാം കാമറയില്‍ ഒപ്പി എടുത്തു,
ആ സമയം ഹരി വില്ലൂരിന്റെ ഫോണ്‍ കാള്‍ .
കാര്യങ്ങള്‍ പറഞ്ഞ ശേഷം ഞാന്‍ അത് ധന്യക്ക് കൈമാറി .
പിന്നെ ജോസുടി എന്ന മനോരമക്കാരനെ പരിചയപെട്ടു .
ഒരു പാവത്താനെ പോലെ ബിനോജ് എത്തി .
ബിനോജിന് പരിചയം ഇല്ലാത്ത ചിലരെ ഞാന്‍ പരിചയപെടുത്തി .
ജനയുഗം ലേഖകനും ആയി ബിനോജ് കാര്യങ്ങള്‍ വിശദീകരിച്ചു .
പാഥേയം ഇന്ന് തന്നെ നോക്കാം എന്നും നല്ല കവറേജ് തരാം എന്നും ജോസുടി പറഞ്ഞു .
ഒരു ഒന്നര ആയപ്പോള്‍ ശ്രീ എട്ടന്‍ വൈശാഖന്‍ സാറും ആയി എത്തി .
സര്‍ ഒന്ന് ഇരുന്നു കഴിഞ്ഞേ ഉള്ളു ,
ഉടന്‍ അന്തിക്കാട് സാറും എത്തി
അധികം താമസം ഇല്ലാതെ പരിപാടി തുടങ്ങി .
സി ആര്‍ ആദ്ധ്യക്ഷന്‍ ആയ ചടങ്ങ് രവി ചേട്ടന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങി
അഞ്ചു തിരിയിട്ട വിളക്ക് സത്യന്‍സര്‍, വൈശാഖന്‍ മാഷ് , ഞാന്‍, സി.ആര്‍ ,രവി ചേട്ടന്‍ എന്നിവര്‍ കൊളുത്തി .
സത്യന്‍സര്‍ , വൈശാഖന്‍ മാഷ് , സുരേഷ് വാസു എന്നിവരും പ്രസംഗിച്ചു .
ഞാന്‍ ഒരു ചെറിയ നന്ദിയും പറഞ്ഞു .
ഞാന്‍ നന്ദി പറയുമ്പോള്‍ പുറകില്‍ ഇരുന്നു കൊഞ്ഞനം കുത്തിയ സഞ്ജു , സാജന്‍ എന്നിവരെ ഞാന്‍ നോട്ടം ഇട്ടിട്ടുണ്ട് ,
പരിപാടി തീര്‍ന്ന ഉടന്‍ രാജീവ് ആലപ്പിയുടെ വിളി .
രാജീവും സി.ആര്‍ നോട് സംസാരിച്ചു .
ശേഷം എല്ലാരും സത്യന്‍ സാറിന്റെ ഒപ്പം നിന്ന് ഫോട്ടോ പിടിച്ചു .
സത്യന്‍സാറിനെ കൊണ്ട് വിടാന്‍ രവി ഏട്ടനും സി.ആറും പോയി .
വൈശകനോടൊപ്പം ശ്രീ ഏട്ടനും പോയി .
ഇതിനിടെ ഹാള്‍ വാടക സുരേഷ് വാസു കൊടുത്തു .
മനു റെക്കോര്‍ഡ് ചെയ്ത റേഡിയോ സംഭവം എല്ലാര്ക്കും അയച്ചു കൊണ്ട് പുറത്തു നിന്നു എല്ലാരും .
ജയരാജ് എല്ലാരുടെയും മെയില്‍ id മേടിക്കുന്നുണ്ടായിരുന്നു .
അതിനിടെ ഒരു ഡ്രിന്കിംഗ് ഫ്ലാസ്ക് എനിക്ക് ഷാജി അണ്ണന്‍ സമ്മാനിച്ചു.
അത് ആരും കാണാതെ കീശയിലാക്കാന്‍ നോക്കി ആ സൂരജ് .
കുശലം പറഞ്ഞു നില്‍ക്കുന്നതിനു ഇടയില്‍ രവി ചേട്ടനും സി.ആരും ചായയും ബിസ്കാറ്റും ആയി എത്തി.
ഗ്രഹണി പിടിച്ചവന്‍ ചക്ക കൂട്ടാന്‍ കണ്ട പോലെ ആയിരുന്നു ആ ബാസിലും , സൂരജും , ബിജുലാലും
ബിസ്കറ്റ് കണ്ടപ്പോള്‍ കാട്ടിയത് .
കുറെ ഒക്കെ ബൈസില്‍ പായ്ക്ക് ചെയ്തു എടുക്കുന്നതും ഞാന്‍ എന്റെ കണ്ണ് കൊണ്ട് കണ്ടു
ചായക്ക് ശേഷം കുറച്ചു നേരം പാട്യം ടോപിക്കുകളെ കുറിച്ച് ഒരു ചെറിയ ചര്‍ച്ച .
മോഡ്കളെ ഒക്കെ തിരഞ്ഞെടുത്തു .
ചര്‍ച്ച കഴിഞ്ഞു ഓരോരുത്തര്‍ ആയി യാത്ര പറഞ്ഞു ഇറങ്ങി .
ഹിലാലിന്റെ കൂടെ വന്ന പായാനും (പേര് മറന്നു ) ഒരുമിച്ചു ഇറങ്ങി .
നാലരയോടെ ജയരാജും ഇറങ്ങി .
നമ്മുടെ സി.ആര്‍ ഇന്റെ അളിയനോട് സി.ആര്‍ നു എന്തോ കാര്യമായ ദേഷ്യം ഉണ്ട് എന്ന് തോന്നുന്നു ,
അളിയനോടൊപ്പം പോകാന്‍ ബൈസിളിനോട് സി.ആര്‍ പറയുന്നത് കേട്ടപ്പോള്‍ എനിക്ക് അങ്ങനെ ആണ് തോന്നിയത് .
ആ സമയം സാജനും സഞ്ജുവും ഗുണ്ടയും അടങ്ങുന്ന വണ്ടിയും ആയി ഷാജി അണ്ണന്‍ വണ്ടി വിട്ടു .
മനു, ധന്യ, ശ്രീ എട്ടന്‍ എന്നിവരും സി.ആര്‍ ഇന്റെ അളിയന്റെ കാറില്‍ പോയി .
സുരേഷ് അണ്ണനും സൂരജും എപ്പോള്‍ പോയോ ആവോ ?
ഒടുവില്‍ എല്ലാരും യാത്ര ആയി .
ഞാനും ബിനോജ് അണ്ണനും രവി ഏട്ടനും സി.ആര്‍ ഉം മാത്രം ആയി .
പാഥേയം സംബന്ധിച്ചു അല്പം ചര്‍ച്ച നാല് പേരും കൂടി നടത്തി.
പിന്നെ ജോസുട്ടിയെ വിളിച്ചു വാര്‍ത്തയുടെ കാര്യം ഓര്‍മിപ്പിച്ചു .
ഒടുവില്‍,
ബിനോജും സി.ആര്‍ ഉം രവി ഏട്ടന്റെ കൂടെ ട്രെയിന്‍ പിടിക്കാന്‍ പറന്നു .
ഞാന്‍ ഒരു ഓട്ടോയില്‍ ശക്തന്‍ സ്റ്റാന്റ് എത്തി പുള്ളോട് മഹാനഗരത്തിലേക്കുള്ള വണ്ടി പിടിച്ചു.
1 comment:
പാഥേയം കമ്യൂണിറ്റിയുടെ ഓണറായ പ്രവീണ്‍ പുള്ളോട്,അദ്ദേഹത്തിന്റെ വാര്‍ഷികസ്മരണകള്‍ പങ്കുവെക്കുന്നു.
Post a Comment