സുരേഷ് വാസുദേവന്‍ ബുക്ക് ചെയ്ത വാര്‍ഷികം നടത്തുന്ന സ്ഥലം ജൂലൈ പത്തിന് പോയി നോക്കി ഉറപ്പുവരുത്തി. നമുക്കുവേണ്ടി ഒരു ചെറിയ ഹാള്‍(മുറി) ഉണ്ടെന്നും മുപ്പതിനും നാല്പതിനും ഇടക്ക് ആള്‍ക്കര്‍ക്കിരിക്കാം എന്നും ഉറപ്പു വരുത്തിയിരുന്നു.
ഒരു കല്യാണം, ഒരു ചോറ് കൊടുക്കല്‍ പരിപാടി എന്നിവകാരണം ഉച്ചക്ക് ഊണ് തരപ്പെടാന്‍ പറ്റുമെന്ന് ഒരു തോന്നല്‍ അന്നേ ഉണ്ടായിരുന്നു.
പതിനൊന്നിനു സി.ആര്‍.E-mail വഴി അയച്ചുതന്ന മാറ്റര്‍ പ്രസ് ക്ലബില്‍ പോയി.എല്ലാ പത്രങ്ങളിലും കൊടുത്തിരുന്നു.അമൃത ടി.വി.റിപ്പോര്‍ട്ടറെ നേരില്‍ കാണാന്‍ പോയി.
പന്ത്രണ്ടിന്നു കാലത്ത് 5-15 AM സൂരജിന്റെ എസ് എം എസ് ഞാന്‍ ആരാ മോന്‍ ഞാന്‍ തൃശൂര്‍ എത്തി.എന്നെ ശരിക്കും ഞെട്ടിച്ച സംഭവം.കാരണം പുള്ളോട് എത്തും എന്ന സമയം എന്റെ മനസ്സില്‍ ഉണ്ട് .
സൂരജിനെ വീട്ടില്‍ കൊണ്ട് വന്നു കമ്പ്യൂട്ടര്‍ മുറിയില്‍ കയറ്റി. ഞാന്‍ ഉണ്ടാക്കിയ ഒരു ചായ മാത്രമാന്ന് പഹയനു കൊടുത്തത്.ചായ എങ്ങനെ എന്ന് സൂരജിന് മാത്രം അറിയാം.(ഭാര്യ ഹോസ്പിറ്റലില്‍ കിടക്കുന്ന ചേച്ചിയുടെ മോളുടെ അടുത്ത് രാത്രി കൂട്ടിരിക്കാന്‍ പോയതായിരുന്നു.ഞങ്ങള്‍ ഇറങ്ങുമ്പോള്‍ മാത്രമാണ് വന്നത് )
ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ആണ് സുരേഷ് വാസുദേവന്‍ എത്താറായി എന്ന് പറഞ്ഞു വിളിക്കുന്നത്.
പിന്നെ വിളികളുടെ പ്രളയമായിരുന്നു ആരൊക്കെ വിളിച്ചു.എന്തൊക്കെ പറഞ്ഞു ശരിക്കും ഓര്‍മയില്ല.അതിനിടക്കാണ് ബിജുവിന്റെ പറ്റിക്കല്‍.....സീരിയസ് ആയി ഫോണ്‍ വിളിക്കുമ്പോള്‍ അവന്റെ വക ക്ലിക്ക്......
ചില പേരുകള്‍ ഞാന്‍ എടുത്തു പറയുന്നു.അകലെ നിന്നും വന്ന രാജേഷ് , സൂരജ് , ഷാജി വിജയനും കൂട്ടുകാരും ,ഹില്‍ ലാലും സുഹൃത്തും എന്നിവരെ ഓര്‍ത്തുകൊണ്ട് തന്നെ, ഈ പേരുകള്‍ എന്‍റെ മനസ്സില്‍ ഇടം പിടിച്ചു.
1. സുരേഷ് വാസുദേവന്‍
2. രവി കാവനാട്
വിളക്ക് മാല, തിരി , flux ബോര്‍ഡ് തുന്ടങ്ങിയവ അടക്കം മൂന്ന് പേരുടെ അകമ്പടിയോടെ "ഇമ്പാല" കാറില്‍ എത്തിയ സുരേഷ് വാസുദേവന്‍.പെണ്ണ് കേട്ടിയിലെന്കിലും കയര്‍ കെട്ടുന്നത് നിങ്ങള്‍ കണ്ടുവല്ലോ... എല്ലാത്തിനും മുന്പില്‍ ഈ ചീള് പയ്യന്‍. സത്യം.നമ്മള്‍ക്ക് ഒരു മുതല്‍ കൂട്ട്.
ശാന്ത സുന്ദരമായ മുഖമുള്ള രവി കാവനാട്.എന്‍റെ ഉള്ളില്‍ ഒരു ആശങ്ക ഭക്ഷണം ആയിരുന്നു.അദ്ദേഹം അത് പരിഹരിച്ചു ... മൈക്ക് , മുഖ്യ അതിഥിയെ കൊണ്ടുവരല്‍ തുടങ്ങിയവയിലും അദേഹത്തിന്റെ പങ്കു വലുതാണ്.
പുള്ളോട് വരാന്‍ വൈകിയതിന് എനിക്ക് അമര്‍ഷമുണ്ടായിരുന്നു
എല്ലാവരുടെയും പേര്‍ ടൈപ്പ് ചെയ്യുവാന്‍ എനിക്ക് കുറെ സമയം ഇനിയും എടുക്കും അതുകൊണ്ട്
പേര് വിട്ടവര്‍ ക്ഷമിക്കുക ... .....മാപ്പ് .
ഓരോ അക്ഷരം കുത്തി ഇത് ടൈപ്പ് ചെയ്യുവാന്‍ ഒരു മണിക്കൂര്‍ എടുത്തു.
മറക്കാത്ത ഒരു അനുഭവം ..................
ഓര്‍മ്മിക്കാന്‍ ..........
സുഹൃത്തുക്കളെ നന്ദി.
1 comment:
സുരേഷേട്ടന്റെ പാഥേയം വാര്‍ഷിക സ്മരണകള്‍
Post a Comment